നേപ്പാൾ പ്രളയം ; ഒമ്പത് ദിവസങ്ങൾക്ക് ശേഷം രണ്ടുപേരെ രക്ഷപ്പെടുത്തി

നേപ്പാൾ. നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് തൊഴിലാളികളെ ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ രക്ഷപ്പെടുത്തി. മെക്കാനിക്കല്‍ ഫോർമാൻ സഞ്ജയ് ഷാ, മെക്കാനിക്കല്‍ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തില്‍ നിന്നാണ് ഇവരെ പുറത്തെത്തിച്ചത്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചു. സഞ്ജയ് ഷായെയാണ് ആദ്യം തുരങ്കത്തില്‍നിന്ന് പുറത്തെത്തിച്ചത്. തൊട്ടുപിന്നാലെ കബിർ മഹർജാനെയും സുരക്ഷിതമായി പുറത്തെത്തിക്കാനായി.

തുരങ്കത്തിനുള്ളില്‍നിന്ന് കൂടുതല്‍ പേരുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നേപ്പാള്‍ സൈന്യവും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading