
തൃശൂർ. ഇരിങ്ങാലക്കുടയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡ്യൂക്ക് പ്രവീൺ എന്ന പൊറത്തിശ്ശേരി സ്വദേശി മുതിരപ്പറമ്പിൽ വീട്ടിൽ പ്രവീൺ (29) അറസ്റ്റിലായി. 23 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആഗസ്റ്റ് 4 ന് രാത്രി 10.00 മണിയോടെയാണ് സംഭവം ഉണ്ടായത്. കൊരുംമ്പിശ്ശേരി സ്വദേശി പുത്തുവീട്ടിൽ വിശാഖ് (26) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം വിശാഖും കൂട്ടുകാരനും വിശാഖിന്റെ വീടിനടുത്തുള്ളവരുമായി വഴക്ക് ഉണ്ടായതിനെക്കുറിച്ച് ചോദിക്കുന്നതിനായി പ്രവീണിന്റെ വീട്ടിൽ പോയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. കേസിലെ മറ്റു പ്രതികളെ മുൻപ് റിമാൻഡ് ചെയ്തിരുന്നു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജി എം.കെ, എസ്എച്ച്ഒ പ്രദീപ് കെ.ഒ, എസ്‌ഐ സൗമ്യ ഇ.യു, ജിഎസ്‌ഐ മുഹമ്മദ് റാഷി, സിപിഒമാരായ ഗിരീഷ്, സുനിൽ, സവീഷ്, മിഥുൻ, ലിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply