
മണ്ണുത്തി: വരുമാനം ഉൾപ്പെടെയുള്ള കടുത്ത നിബന്ധനകൾ ലഘൂകരിച്ച് കർഷക തൊഴിലാളി പെൻഷൻ 5000 ആയി വർധിപ്പിക്കണമെന്നും ക്ഷേമനിധി അംഗങ്ങൾക്ക് നൽകുവാനുള്ള അംശാദായം ഉടനടി വിതരണം ചെയ്യണമെന്നും സംസ്ഥാന സർക്കാരിനോട് കെഎസ്‌കെടിയു മണ്ണുത്തി ഏരിയാ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു.
കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം വി ചെന്താമരാക്ഷൻ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.ആർ രാജൻ അധ്യക്ഷത വഹിച്ചു. പി.എസ് വിനയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി.കെ വാസു, യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ ഡിക്‌സൺ, ബിന്ദു പുരുക്ഷോത്തമൻ, ശ്രീവിദ്യാ രാജേഷ്, പി.ആർ സുരേഷ് ബാബു, ഡോ. എം.കെ സുദർശൻ, അഡ്വ: പി.ആർ രജിത്ത്, കെ.ആർ രമേഷ്, സി.എസ് സന്തോഷ് കുമാർ,
ജോബി ജോസ് സി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.എസ് വിനയൻ (പ്രസിഡന്റ്), കെ.വി പത്മകുമാർ, എ.എം അശോകൻ (വൈസ് പ്രസിഡന്റുമാർ),
അഡ്വ: പി ആർ രജിത്ത് (സെക്രട്ടറി), ശ്രീവിദ്യാ രാജേഷ്, കെ.എം മൊയ്തുണ്ണി (ജോയിന്റ്: സെക്രട്ടറിമാർ), ഇ.ആർ രാജൻ (ട്രഷറർ), വി.എസ് സനൂപ്, ഷൈലജ വിജയകുമാർ, കെ.ആർ രമേഷ്, പി.ജെ അജി എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും ഇവർ ഉൾപ്പെടെ 31 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply