
പട്ടിക്കാട്. അധ്യാപക ദിനത്തിൽ കർഷക കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ സി അഭിലാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മളിലെ കഴിവുകൾ തിരിച്ചറിയാനും ആത്മവിശ്വാസം വളർത്താനും തെറ്റുകൾ തിരുത്താനും വിജയത്തിലേക്ക് നയിക്കാനും ഒരു നല്ല അധ്യാപകന് കഴിയുമെന്ന് കെ സി അഭിലാഷ് പറഞ്ഞു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെഎം പൗലോസ് അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ വിജയകുമാർ മുഖ്യാതിഥിയായിരുന്നു.
44 വർഷം അധ്യാപന രംഗത്ത് സേവനമനുഷ്ടിച്ച ലീലാമ്മ തോമസിനെയും അധ്യാപികയായിരുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസിനെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ മേസർ കോളേജിലെ അധ്യാപകരായ അംബിക ശശി, അഞ്ജലി പി സേവിയർ, ദീപ്തി ലിജോ, അഞ്ജന മോഹൻ, ഷീന ക്രിസ്റ്റി എന്നിവരെയും ആദരിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ കെ പി എൽദോസ്, ഷിജോ പി ചാക്കോ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബാബു തോമസ് എന്നിവർ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ ജോളി ജോർജ്, അജു തോമസ്, സോഫിയ ജിജി, പി ജി ബേബി, വി ബി ചന്ദ്രൻ, എ സി മത്തായി, എം സി ബാബു, റോയ് താണിപ്പാടം എന്നിവർ നേതൃത്വം നൽകി.

Leave a Reply