തൃശ്ശൂരിൽ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

തൃശൂർ. കാട്ടൂരിൽ 20 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29), എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടിൽ അനന്തകൃഷ്ണൻ (25) എന്നിവരെ അറസ്റ്റ് ചെയ്തു .  മിഥുൻ എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎ , ഇലക്ട്രോണിക് ത്രാസ്, എംഡിഎംഎ  ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, എംഡിഎംഎ  വിൽപ്പന നടത്തിയതിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- രൂപ എന്നിവ പിടിച്ചെടുത്തത്. 

കാട്ടൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വിനോജ് എ, എസ് ഐ റഫീഖ് പി കെ, ജി എ എസ് ഐ മാരായ ശ്രീജിത്ത്, മിനി പി എ, എസ് സി പി ഒ മുസ്തഫ ഷൗക്കർ, ജി എസ് സി പി ഒ മാരായ ധനീഷ്, സിജു, സി പി ഒ മാരായ സിമി മോഹൻദാസ്, ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading