
തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് ടോൾ ഒഴിവാക്കി കടത്തിവിട്ടു. തൃശ്ശൂരിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. എമർജൻസി ട്രാക്കിലൂടെ മന്ത്രി മുന്നോട്ടു നീങ്ങുന്നതിനിടെ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ടോൾ പ്ലാസയിലെ എല്ലാ ഗേറ്റുകളും തുറന്ന് ടോൾ പിരിവ് ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് 10 മിനിറ്റോളം ടോൾ പ്ലാസ പൂർണമായും തുറന്നിട്ടു. ഗതാഗതക്കുരുക്ക് ഒഴിവായതിനുശേഷമാണ് പിന്നീട് ടോൾ പിരിവ് പുനരാരംഭിച്ചത്.

Leave a Reply