
തൃശൂർ: കുന്നംകുളത്ത് അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ ഷഫ്‌ന (28), മകൻ മുഹമ്മദ് അമീൻ ഐബക്ക് (3) എന്നിവരാണ് മരിച്ചത്.
ഗുരുവായൂർ-കുന്നംകുളം റോഡിൽ ശനിയാഴ്ച രാത്രി 11.30 ഒടെയാണ് അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഫോൺ കോൾ വന്നതിനെ തുടർന്ന് കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിർത്തി സംസാരിക്കുകയായിരുന്നു. ഇതിനിടെ ഇതേ ദിശയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന മൂവരും ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply