കയ്പമംഗലം അപകടം : വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്

തൃശൂർ . ദേശീയപാത കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിംഗ് വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ ലഹരി ഉപയോഗം അപകടത്തിന് കാരണമായതായി സൂചന. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് വിദ്യാർഥികള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.

മരിച്ച വിദ്യാർത്ഥികളില്‍ ഒരാളാണ് വാഹനമോടിച്ചിരുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ എറണാകുളം കാക്കനാട്ടെ കെമിക്കല്‍ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും.

രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുകൊണ്ടുമാത്രം അതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് അന്തിമമായി സ്ഥിരീകരിക്കാനാകില്ലെന്ന് മെഡിക്കല്‍ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കർ പറഞ്ഞു. അപകടത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളും വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading