നീലിപ്പാറയിൽ വിദ്യാർത്ഥി രക്ഷകർത്താ സംഗമം സംഘടിപ്പിച്ചു

വാണിയമ്പാറ. നീലിപ്പാറയിൽ സിപിഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി രക്ഷകർത്താ സംഗമം സംഘടിപ്പിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സിപിഐ ദേശീയ കൗൺസിൽ അംഗവും ഒല്ലൂർ എംഎൽഎയും ആയ കെ രാജൻ ഉദ്ഘാടനം ചെയ്തു.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ, മികച്ച പൊതുപ്രവർത്തകർ  എന്നിവരെ ആദരിക്കുകയും എൽകെജി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടത്തി.

നീലിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ.കെ രാമചന്ദ്രൻ, കെ.എ അബൂബക്കർ, ജിനേഷ് പീച്ചി, പ്രദീപ്കുമാർ, വിനോദ്, സുബൈദ, മുസ്തഫ, ഷാഹിദ്, റഫീഖ്, കുഞ്ചുപ്പ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading