സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ ഉയർത്തും

തിരുവനന്തപുരം. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാൻ മോട്ടോർവാഹനവകുപ്പ് ഗതാഗത കമ്മിഷണർക്ക് അനുമതി നൽകി. അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി ഇക്കഴിഞ്ഞ ജൂലൈയിൽ ഗതാഗത കമ്മിഷണർ ഉയർത്തിയിരുന്നു.

മുന്നു മാസത്തേക്കായിരുന്നു താത്കാലികമായ ഈ നടപടി. അപേക്ഷകരുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ ആവശ്യമെങ്കിൽ സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കാനാണ് അനുമതി. പുതിയ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകർക്ക് 30 ദിവസത്തിനകവും റീ ടെസ്റ്റ് അപേക്ഷകർക്ക് എട്ടു ദിവസത്തിനകവും സ്ലോട്ടുകൾ ലഭ്യമാക്കാനുദേശിച്ചാണ് സ്ലോട്ടുകളുടെ എണ്ണം ജൂലൈയിൽ വർധിച്ചത്. അപേക്ഷകരുടെ എണ്ണം കുറയുന്നതുവരെ ആവശ്യമെങ്കിൽ സ്ലോട്ടുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാനാണു മോട്ടോർ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്.

ജൂലൈ മുതൽ ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകളും ആഴ്ചയിൽ അഞ്ചു പ്രവൃത്തി ദിവസങ്ങളിൽ നടത്തുന്നുണ്ട്. ലേണേഴ്‌സ് ടെസ്റ്റിനായി ഫേഷ്യൽ റെക്കഗ്‌നിഷൻ അധിഷ്ഠിത ഓഥന്റിക്കേഷൻ സംവിധാനം നടപ്പാക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading