
ഇരിങ്ങാലക്കുട: കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽനിന്ന് പാസോടെ മണ്ണെടുക്കുകയായിരുന്ന യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്‌റ്റേഷൻ റൗഡി അറസ്റ്റിൽ. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പിൽ വീട്ടിൽ അബ്ദുൾഖാദർ(48) എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം രാവിലെ 6.30നാണ് സംഭവം. കോണത്തുകുന്ന് സ്വദേശിയും അറക്കപറമ്പിൽ വീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ഹാരിസ് (38) മണ്ണ് എടുക്കുന്നതിനിടയിൽ അബ്ദുൾഖാദർ സ്ഥലത്തെത്തി ഒരുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാൻ തയാറാകാത്തതിലുള്ള വൈരാഗ്യംമൂലം പ്രതി മുഹമ്മദ് ഹാരിസിനെ ഇടിക്കുകയും തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Leave a Reply