
തൃശ്ശൂർ. ജില്ലയിലെ പുതിയ സബ് കളക്ടറായി എഹ്‌തെദ മുഫസ്സിർ ഐഎഎസ് ചുമതലയേറ്റു. കേരളം കേഡറിലെ 2024 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥയാണ്. തെലങ്കാന സ്വദേശിനിയാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ് ഉപഹാരം നൽകി സ്വീകരിച്ചു. അസിസ്റ്റന്റ് കളക്ടർ പ്രീതി എ.സി ഐഎഎസ് ചടങ്ങിൽ പങ്കെടുത്തു.

Leave a Reply