
തൃശൂർ. കാട്ടൂരിൽ വിൽപ്പനക്കായി എത്തിച്ച 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് പിടികൂടി. എടതിരിത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33), ഒറീസ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടൂർ അശോക ബാറിനു സമീപമുള്ള നേരം ഹോട്ടലിന് പുറകുവശത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. ഫിരാജ് നായക് ഒറീസയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് ഇവരെ പിടികൂടിയത്.

Leave a Reply