കുന്നംകുളം അപകടം: മുഖ്യപ്രതി പിടിയിൽ

കുന്നംകുളം: കുറുക്കൻപാറയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതിയായ കാർ ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശി ബെൻ (31) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. മദ്യപിച്ച് കാർ അലക്ഷ്യമായി ഓടിച്ചെത്തിയ ബെൻ, ദമ്പതികളും മൂന്ന് വയസ്സുള്ള കുട്ടിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും മരണപ്പെട്ടു.

അപകടത്തിന് പിന്നാലെ ബെൻ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading