വീട് കുത്തിത്തുറന്ന് മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡർ സാബു’ പിടിയിൽ

തൃശ്ശൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ‘സ്പൈഡർ സാബു’ കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായി. വടക്കേനട സ്വദേശി രാജീവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കിലും അകത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലൂടെ വീട്ടുടമ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുകയായിരുന്നു. ഉടൻ തന്നെ കൊടുങ്ങല്ലൂർ പോലീസിൽ വിവരം അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ. അതുൽ മോഹൻ, ജി.എസ്.ഐ. സജീവ്, ഡി.വി.ആർ. സി.പി.ഒ. അമൽദേവ്, സി.പി.ഒമാരായ ജാബിർ, മുഹീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading