
പീച്ചി: നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പീച്ചി ബസ് സ്റ്റാൻഡ് പരിസരം മാലിന്യ കൂമ്പാരമായി മാറുന്നു. മാലിന്യം നിക്ഷേപിക്കുന്ന ബോട്ടിൽ നിറഞ്ഞു കവിഞ്ഞതോടെ പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നിലത്തേക്ക് വീണ് കിടക്കുകയാണ്. പഞ്ചായത്ത് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്നത് ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്ന സ്ഥലമായതിനാൽ അടിയന്തരമായി മാലിന്യം നീക്കം ചെയ്ത് കൃത്യമായ ഇടവേളകളിൽ മാലിന്യസംസ്കരണം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply