
പട്ടിക്കാട്. വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ പൈസ തിരികെ നൽകി മാതൃകയായി താളിക്കോട് ചെമ്പാലിപ്പുറത്ത് വാസുദേവൻ മകൾ സോഫിയ. തൃശ്ശൂർ മാംഗോ ബേക്കറി ജീവനക്കാരിയാണ് സോഫിയ.
ഇന്നലെയാണ് പട്ടിക്കാട് സൈലന്റ് നഗറിൽ താമസിക്കുന്ന പെരിങ്ങാമറ്റത്തിൽ ഷിജേഷ് എന്നയാളുടെ പണം നഷ്ടപ്പെട്ടത്. ബൈക്കിൽ വീട്ടിൽ നിന്ന് പീച്ചിറോഡ് വഴി ചെമ്പൂത്ര ക്ഷേത്രപരിസരത്ത് പോയി തിരികെ പീച്ചി റോഡിലേക്കുള്ള യാത്രാമധ്യേയായിരുന്നു ബാഗിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടത്.

Leave a Reply