
പട്ടിക്കാട്. ചുവന്നമണ്ണിനും പത്താംകല്ലിനും ഇടയിലുള്ള പാണഞ്ചേരി പഞ്ചായത്തിലെ 4,5 വാർഡുകളിലെ പ്രധാന ജലസ്രോതസായ ചാട്ടുകുളം ഉപയോഗശൂന്യമായ നിലയിലാണ് ഇപ്പോഴുള്ളത്. ഈ പ്രദേശങ്ങളിലെ നിരവധിയായ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ചാട്ടുകുളത്തിനെയാണ് ആശ്രയിക്കുന്നത്.
അതുകൊണ്ട് ചാട്ടുകുളം എത്രയും വേഗം നവീകരിച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടിയിൽ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡണ്ടിനും നിവേദനം നൽകി. ആറാം വാർഡ് മെമ്പർ ഡീനാ മോൾ, ഒമ്പതാം വാർഡ് മെമ്പർ സോഫി ജിജി എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.

Leave a Reply