ചുവന്നമണ്ണ് ദേശീയപാതയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നു

പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണ് മേഖലയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നു. സെന്റർ മീഡിയനുകളിലായി 36 ലൈറ്റുകളാണ് സ്ഥാപിക്കുക. ചുവന്നമണ്ണ് മേഖലയിൽ രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തത് മൂലം നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതുമൂലം യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങളിൽ മരണങ്ങൾ വരെ സംഭവിച്ച സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തരമായി തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, വാർഡ് മെമ്പർമാരായ സോഫി ജിജി, ഡീനാമോൾ എന്നിവരുടെയും വാർഡ് വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ പ്രശ്‌നം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറെയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് നിവേദനം നൽകുകയും, ദേശീയപാത അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ നടപടികൾക്കായി ശ്രമിക്കുകയും ചെയ്തിരുന്നു. ലൈറ്റുകൾ സ്ഥാപിക്കുന്നതോടെ ചുവന്നമണ്ണ് മേഖലയിലെ രാത്രികാല യാത്ര കൂടുതൽ സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading