കാടുകയറിയും കുഴികൾ നിറഞ്ഞും ചീനിക്കടവ് റോഡ്

കണ്ണാറ. കാടുകയറിയും കുഴികൾ നിറഞ്ഞും ചീനിക്കടവ് റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡിന് ഇരുവശവും കാടുകയറിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ല.

റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽനടയാത്രക്കാർക്കു ഇരുചക്രവാഹനങ്ങൾക്കും ഇതുവഴി കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുണ്ട്. രാവിലെയും വൈകീട്ടും സ്‌കൂൾ ബസുകൾ കടന്നുപോകുന്നതിനിടെ വിദ്യാർത്ഥികൾ അപകടകരമായ നിലയിലാണ് ഇതുവഴി നടന്നുപോകുന്നത്.

ജൽജീവൻ മിഷൻ പദ്ധതിയുടെ പേരിൽ റോഡ് പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും റീസ്റ്റോറേഷൻ നടത്താത്തതിനാൽ പലയിടത്തും റോഡുകൾ തകർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading