നൂറു ദിന കര്‍മപരിപാടി: പട്ടയമേളയ്ക്ക് 11ന് തൃശൂരില്‍ തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി ഭൂരഹിതരായ അർഹർക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള പട്ടയമേളയ്ക്ക് 11ന് തൃശൂരില്‍ തുടക്കമാകും.

രാവിലെ 10.30ന് തൃശൂർ കെ. കരുണാകരൻ സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന മേള റവന്യൂ മന്ത്രി എ. പി. അനില്‍ കുമാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടയം നല്‍കുന്നതിനായി റവന്യു വകുപ്പ് സജീവമായ പ്രവർത്തനങ്ങള്‍ നടത്തുകയാണെന്നും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി എല്ലാ ജില്ലകളിലും പട്ടയമേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തൃശൂരില്‍ നടക്കുന്ന മേളയില്‍ 1,059 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. രാജൻ ജെ. പല്ലൻ എംഎല്‍എ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading