
പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ ബാല്യ സ്പന്ദനം പരിപാടിയുടെ ഭാഗമായി താണിപ്പാടം വാർഡിലെ അങ്കണവാടികളിൽ ആരോഗ്യ പരിശോധന നടത്തി. താണിപ്പാടം, ആയോട് അങ്കണവാടികളിൽ നടന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ മിനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജു, ജെഎച്ച്‌ഐ ഐശ്വര്യ, അങ്കണവാടി ടീച്ചർ ബിന്ദു, ആശാവർക്കർമാരായ ഉഷ, ഷൈനി, കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്തെ അംഗൻവാടികളിൽ കൊച്ചുകുട്ടികൾക്ക് പതിവായി സമയബന്ധിതമായി ആരോഗ്യ പരിശോധനകളും ആവശ്യമായ വൈദ്യപരിശോനയും ഉറപ്പാക്കുക എന്നതാണ് ബാല്യ സ്പന്ദനം പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ മൂന്നുമാസം കൂടുമ്പോഴും കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നതിലൂടെ അവരുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വൈകല്യങ്ങൾ, മറ്റാരോഗ്യ പ്രശ്‌നങ്ങൾ എന്നിവ നേരത്തെ കണ്ടെത്തി ആവശ്യമായി ഇടപെടലുകളും പരിസരവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply