മണലിപ്പുഴയിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞു; തിരിച്ചെടുപ്പിച്ച് പ്രദേശവാസികൾ

കണ്ണാറ. മണലിപ്പുഴയിലേയ്ക്ക് എറിഞ്ഞ മാലിന്യം പ്രദേശവാസികൾ ഇടപെട്ട് തിരിച്ചെടുപ്പിച്ചു. ഇന്ന് രാവിലെയാണ് ബൈക്കിലെത്തിയ ഒരാൾ മാലിന്യം പുഴയുടെ തീരത്തേക്ക് വലിച്ചെറിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ തടഞ്ഞു നിർത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയായിരുന്നു.

ഇത്തരത്തിൽ ഇരുചക്രവാഹനങ്ങളിൽ എത്തി മാലിന്യം നിക്ഷേപിച്ച് കടന്നുപോകുന്നത് മുൻപും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. നാപ്കിനുകൾ, അറവുമാലിന്യങ്ങൾ, രാസമാലിന്യങ്ങൾ തുടങ്ങിയവയാണ് സാമൂഹ്യവിരുദ്ധർ മണലിപ്പുഴയിലേയ്ക്ക് വലിച്ചെറിയുന്നത്.

പാണഞ്ചേരി ഉൾപ്പെടെയുള്ള നിരവധി ജനവാസമേഖലകളിലെ കുടിവെള്ള സ്രോതസ്സുകൂടിയാണ് മണലിപ്പുഴ. അതുകൊണ്ടുതന്നെ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ പാണഞ്ചേരി പഞ്ചായത്ത് അധികൃതർ ഇനിയും തയ്യാറായിട്ടില്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading