മുടിക്കോട് ദേശീയപാതയിൽ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന

മുടിക്കോട്: ദേശീയപാത 544ലെ വിവിധ പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുടിക്കോട് മേഖലയിൽ സംയുക്ത പരിശോധന നടത്തി. ദേശീയപാത ഉദ്യോഗസ്ഥർ, ഒല്ലൂർ എ.സി.പി., തൃശ്ശൂർ എം.വി.ഐ., പീച്ചി എസ്.ഐ., പഞ്ചായത്ത് അധികൃതർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് വൈകിട്ട് നാലിനാണ് പരിശോധന ആരംഭിച്ചത്. മുടിക്കോട് നടത്തിയ പരിശോധനയിൽ വാർഡ് മെമ്പർമാരായ ശിവ പ്രശോഭ്, ജിജി എം മാധവൻ എന്നിവരും പങ്കെടുത്തു.

ദേശീയപാതയിലെ ഗതാഗത സുരക്ഷ, അപകടസാധ്യതയുള്ള മേഖലകൾ, പ്രദേശവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ തുടങ്ങിയവ സംഘം പരിശോധിച്ചു. വട്ടക്കല്ലിലും, പാണഞ്ചേരിയിലും ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക, വട്ടക്കല്ല് മുതൽ ചെമ്പൂത്ര വരെ വരുന്ന ഭാഗത്തെ സർവീസ് റോഡിലെ ഡ്രൈനേജുകളും വൃത്തിയാക്കുക, വീതി കുറവുള്ള ഭാഗത്തെ അപാകതകളും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുക, വെള്ളക്കെട്ടും പരിഹരിക്കുക എന്നീ കാര്യങ്ങൾ പരിഹരിക്കണമെന്ന് വാർഡ് മെമ്പർ ശിവപ്രശോഭ് ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading