ജോർജ്ജിയയിൽ ജോലി വാഗ്ദാനം ചെയ്ത് 22.46 ലക്ഷം തട്ടിപ്പ്; പ്രതി പിടിയിൽ

തൃശൂർ. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിക്ക് ജോർജ്ജിയയിൽ റേഡിയോഗ്രാഫർ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 22,46,430 രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ആസിഫ് (24) അറസ്റ്റിലായി. സിംഗപ്പൂരിൽ നിന്ന് കേരളത്തിലെത്തിയ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വിവിധ സമയങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം വിസ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് കേസ്. സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് തൃശ്ശൂർ റൂറൽ പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading