
പട്ടിക്കാട്. അപ്രഖ്യാപിത പവർകട്ടിനെതിരെ ഡിവൈഎഫ്ഐ പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട് കത്തിച്ചുകൊണ്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി അംഗം അനീസ് അഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. പീച്ചി മേഖല സെക്രട്ടറി സുബിൻ കുമാർ സ്വാഗതം പറഞ്ഞു. പാണഞ്ചേരി മേഖല സെക്രട്ടറി അജീഷ് പി. സി അധ്യക്ഷനായിരുന്നു. പീച്ചി മേഖല പ്രസിഡന്റ് സിറിൽ ജോർജ്, പാണഞ്ചേരി മേഖലാ പ്രസിഡന്റ് നിഖിൽ, എസ്എഫ്ഐ തൃശ്ശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ആൽവിൻ ഷാജി, എസ്എഫ്ഐ മണ്ണുത്തി ഏരിയ പ്രസിഡണ്ട് അഭിഷേക് എന്നിവർ സംസാരിച്ചു.

Leave a Reply