
കുന്നംകുളം: ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ കോടതിപ്പടി സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. 15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.15ഓടെയാണ് അപകടം.
കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ അധികവും സ്വകാര്യ ബസിന്റെ പിൻഭാഗത്ത് ഇരുന്നവരാണ്. കെഎസ്ആർടിസി ബസിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ദയ ആശുപത്രി, താലൂക്ക് ആശുപത്രി, മലങ്കര ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Leave a Reply