‘ഭൂരഹിതരില്ലാത്ത കേരളം’; തൃശൂരിൽ ജില്ലാതല പട്ടയമേള നടന്നു

തൃശൂർ. ‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല പട്ടയമേള തൃശൂരിൽ നടന്നു. തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ വെച്ച് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം വിവിധ വിഭാഗങ്ങളിലായി 15 പട്ടയങ്ങൾ മന്ത്രി വേദിയിൽ വെച്ച് നേരിട്ട് വിതരണം ചെയ്തു.

നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ ആകെ 1175 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിൽ വിതരണം ചെയ്ത ആകെ പട്ടയങ്ങളിൽ 1021 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും, 105 വനഭൂമി പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഉൾപ്പെടുന്നു. ചടങ്ങിൽ രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ് സ്വാഗതവും സബ് കളക്ടർ എഹ്‌തെദ മുഫസ്സിർ ഐഎഎസ് നന്ദിയും പറഞ്ഞു. എം.എൽ.എമാരായ കെ. രാജൻ, എ.സി. മൊയ്തീൻ, കെ.കെ. രാമചന്ദ്രൻ, കെ.കെ. വൽസരാജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരും തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി ഐഎഎസ് , വിവിധ ജില്ലാതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading