
വാണിയംപാറ. ദേശീയപാത വാണിയംപാറയെ ബ്ലാക്ക് സ്‌പോട്ടായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് മരണങ്ങൾ ഉണ്ടായിട്ടില്ലെന്ന കാരണത്താൽ ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന നിലപാടുള്ളതായും ജനപ്രതിനിധികൾ ആരോപിച്ചു. ശനിയാഴ്ച വാണിയംപാറയിൽ നടന്ന പ്രതിഷേധ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ വാണിയമ്പാറയിൽ ഇതിനകം നാല് മരണങ്ങൾ നടന്നിട്ടുണ്ടെന്നും, രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അപകടങ്ങളിൽ മരിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി. കൂടുതൽ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
നേരത്തെ നടന്ന യോഗത്തിൽ പാലത്തിന്റെ ദൈർഘ്യം വാണിയമ്പാറയിലെ ആപ്പിൽ ബേക്കറി പരിസരം വരെ പരിമിതപ്പെടുത്തുന്നതിനും പാലത്തിന്റെ താഴ്ഭാഗത്തുകൂടി ആളുകൾക്ക് ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുമുള്ള ധാരണ ഉണ്ടായിരുന്നുവെന്ന് കെ. രാജൻ എം.എൽ.എ പറഞ്ഞു. എന്നാൽ നിലവിൽ അതിന് വിരുദ്ധമായ രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് കെ. രാജൻ എം.എൽ.എ കത്ത് നൽകി.

Leave a Reply