പോത്തിനെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ

കോലഴി: അജ്ഞാതജീവി പോത്തിനെ കടിച്ചുകൊന്നനിലയിൽ കണ്ടെത്തി. കോലഴി ഫീൽഡ് നഗറിൽ വളർത്തു പോത്തിന്റെ തലയിലാണ് അജ്ഞാത മൃഗം അക്രമിച്ചുകൊന്നത്. കോലഴി ഫീൽഡ് നഗർ മുരായിൽ വീട്ടിൽ ബിജീഷിന്റെ ഉടമസ്ഥയിലുള്ളതാണ് പോത്ത്. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എ സാബു, വാർഡ് മെമ്പർ സനിത സന്തോഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ രാമാനുജൻ, പട്ടിക്കാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കോലഴി ഗ്രാമപഞ്ചായത്ത് സീനിയർ വെറ്റിനറി സർജൻ ഡോ. രാജേഷ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഫോറസ്റ്റ് അധികൃതരുടെ നിഗമനത്തിൽ കുറുനരിയുടെ അക്രമത്തിലാണ് മരണം സംഭവിച്ചതെന്നാണു പ്രാഥമിക നിഗമനം. പോത്തിന്റെ ജഡം പോസ്റ്റ്‌മോർട്ടത്തിനു ശേഷം മറവു ചെയ്തു. ഹെൽത്ത് വിഭാഗം മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading