
കണ്ണാറ: ഒരപ്പൻകെട്ട് വാട്ടർ ഫാൾസ് ടൂറിസം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കും. പുല്ലുകുളം ടൂറിസം പദ്ധതി, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ് പദ്ധതി, വല്ലൂർകുത്ത് ടൂറിസം പദ്ധതി എന്നിവയുടെ നടപടികൾ വേഗത്തിലാക്കാനും ടൂറിസം, റോഡ് വികസന യോഗത്തിൽ തീരുമാനമായി. ഒല്ലൂർ നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം, പിഎം ജിഎസ്.വൈ പ്രവൃത്തികളാണു കെ. രാജൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തത്. റോഡ് നിർമാണങ്ങൾ ഉടൻ പുനരാരംഭിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനും തീരുമാനിച്ചു.
ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply