പന്നിയങ്കരയിൽ ജനകീയ സമരം; സൗജന്യ പ്രവേശനം ആവശ്യപ്പെട്ട് പ്രദേശവാസികൾ

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കുള്ള സൗജന്യ പ്രവേശനം സംബന്ധിച്ച് കളക്ടറേറ്റിൽ നടന്ന തീരുമാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ടോൾപ്ലാസയ്ക്കു മുന്നിൽ ഉപരോധ സമരങ്ങൾ തുടങ്ങി. വടക്കഞ്ചേരി ജനകീയവേദി, വ്യാപാരി സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകീട്ട് സമരം നടന്നത്.

പ്രതിഷേധ യോഗം മുൻ മന്ത്രി വി.സി. കബീർ ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു. സി.കെ. അച്യുതൻ, സുരേഷ് വേലായുധൻ, ജിജോ അറയ്ക്കൽ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സതീഷ് ചാക്കോ, സഫർ ഇമ്മേരിയാസ്, സലിം തണ്ടിലോട്, കെ. ശിവദാസ്, ജനാർദനൻ താളിക്കോട്, ഷെറീഫ് തോണിപ്പാടം, റഫീക്, കെ. നൗഷാദ്, ജോഷി ജോസഫ് പ്രസംഗിച്ചു. പന്തലാംപാടം സംയുക്ത സമരസമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി വടക്കഞ്ചേരി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നു ടോൾപ്ലാസ ഉപരോധിക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading