
തൃശൂർ. മരുന്ന് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത പ്രതി പിടിയിൽ. മരുന്ന് ഫോണിലൂടെ ബുക്ക് ചെയ്ത് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വാസം നേടിയ ശേഷമായിരുന്നു പരാതിക്കാരന്റെ മൊബൈൽ ഫോണും പണവും തട്ടിയെടുത്തത്. സംഭവത്തിൽ കോട്ടയം വെള്ളൂർ തലയോലപറമ്പ് ഇഞ്ചിക്കാലയിൽ വീട്ടിൽ ജോബിൻ ജോസ് (33) ആണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

Leave a Reply