പീച്ചി ഓണാഘോഷ ഫ്‌ലക്‌സുകൾ നീക്കം ചെയ്യാതെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ

പീച്ചി. പാണഞ്ചേരി ഗ്രാമപഞ്ചായത്തും പീച്ചി ഡിഎംസിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഫ്‌ലക്‌സുകൾ ഇനിയും നീക്കം ചെയ്തിട്ടില്ല. പീച്ചിഡാമിലേക്ക് എത്തുന്ന സന്ദർശകരുടെ മുഖ്യ ആകർഷണമായ പീച്ചി ഗേറ്റിലാണ് ഓണാഘോഷ പരിപാടികളുടെ ഫ്‌ലക്‌സുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ പരിപാടികൾ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും അവ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.

അതേസമയം പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, കൊടിമരങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനെതിരെ കർശന നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പൊതുഇടങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും മറ്റ് വസ്തുക്കളും സ്ഥാപിക്കാൻ പാടില്ലെന്നാണ് നിർദേശം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading