പട്ടിക്കാട് സർവീസ് റോഡിൽ അനധികൃത പാർക്കിംഗ്; അപകടസാധ്യതയെന്ന് നാട്ടുകാർ

പട്ടിക്കാട്: ദേശീയപാതയിൽ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന സർവീസ് റോഡിൽ വലിയ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ. പീച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ സർവീസ് റോഡിൽ നിന്ന് പഞ്ചായത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞുവരുന്നതിനിടെ എതിർദിശയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു. സർവീസ് റോഡിൽ പാർക്ക് ചെയ്യുന്ന വലിയ വാഹനങ്ങൾ കാഴ്ച മറയ്ക്കുന്നതാണ് പ്രധാന പ്രശ്‌നം. തിരക്കേറിയ മേഖലയായ ഇവിടെ സർവീസ് റോഡിലെ വാഹന പാർക്കിംഗ് നിയന്ത്രിക്കണമെന്നും അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading