പവർകട്ടിനെതിരെ കെഎസ്ഇബി ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

പട്ടിക്കാട്: തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിനെതിരെ ബിജെപി പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജനങ്ങളെ ദുരിതത്തിലാക്കുന്ന അപ്രഖ്യാപിത പവർകട്ട് അവസാനിപ്പിക്കണമെന്നും, വൈദ്യുതി വിതരണം കാര്യക്ഷമമാക്കി ജനങ്ങൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ, വ്യാപാരികൾ, കർഷകർ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും നിരന്തരം ബാധിക്കുന്ന വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രതിഷേധം ആവശ്യപ്പെട്ടു.

ബിജെപി പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ ദിവാകരൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഏരിയ പ്രസിഡന്റ് ജയൻ പൂശേരി അധ്യക്ഷത വഹിച്ചു. പീച്ചി ഏരിയ പ്രസിഡന്റ് പ്രവീൺ രാജു, മണ്ഡലം സെക്രട്ടറി സരുൺ, എസ് ടി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സിജു ആത്തുങ്കൽ, ശ്രീജിത്ത് വി.ബി, രമേശ് പൊയ്യാറാ, പുഷ്‌കരൻ, ജിപ്‌സൺ, ശ്രീജിത്ത്, അനിൽകുമാർ, രാജീവ്കുമാർ, മനു തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading