
പട്ടിക്കാട്. മഹിള കോൺഗ്രസിന്റെ സ്ഥാപക ദിനം പാണഞ്ചേരി മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും കെപിസിസി മെമ്പറുമായ ലീലാമ്മ തോമസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക മേഖലകളിൽ സ്ത്രീകൾ ഇന്ന് മുഖ്യധാരയിൽ ആകാനുള്ള കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സോണിയ ഗാന്ധിയും ആണെന്ന് ലീലാമ്മ തോമസ് പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാംഗ്ലൂർ സമ്മേളനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുടങ്ങിവെച്ച പ്രസ്ഥാനം ഇന്ന് എല്ലാ മേഖലകളിലും വെന്നികൊടി പാറിപ്പറപ്പിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിക്കൊണ്ട് കണ്ണീരൊപ്പുന്ന കൈകളുമായി സാമൂഹ്യമാറ്റത്തിന്റെ മുൻനിരയിൽ മഹിളാ കോൺഗ്രസ് അന്നും ഇന്നും ഉണ്ടെന്നും ലീലാമ്മ തോമസ് പറഞ്ഞു
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് പ്രവർത്തകരായ സീന വർഗീസ്,, സോഫി ജിജി, കുഞ്ഞുമോൾ, ഉഷ, ലിൻസി, കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം പൗലോസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടി, പഞ്ചായത്ത് മെമ്പർ ജോസ് ഹ്യൂബർട്ട്, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply