
പട്ടിക്കാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് ബിജെപി ‘സേവാ സങ്കൽപ് അഭിയാൻ’ എന്ന കാമ്പയിൽ രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിൽ രക്തദാനം, കേന്ദ്രപദ്ധതികളെ പൊതു ജനങ്ങൾക്ക് പരിചിതമാക്കുവാൻ ഹെൽപ് ഡെസ്‌കുകൾ, തെരുവ് നാടകങ്ങൾ, പൊതു സ്ഥലങ്ങളിൽ സ്വച്ച് ഭാരത്, സമൂഹത്തിലെ മാന്യ വ്യക്തികളെ അനുമോദിക്കൽ എന്നിവ സംഘടിപ്പിക്കുമെന്ന് ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസമായിരിക്കും കാമ്പയിൻ ആചരിക്കുക.

Leave a Reply