വെള്ള, നീല കാർഡുകൾക്ക് അരിവിഹിതം വർധിപ്പിക്കും: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകൾക്കുള്ള അരിവിഹിതം അഞ്ചു കിലോവരെ വർധിപ്പിക്കൽ പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്. നിലവിലെ കുറഞ്ഞ വിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷൻ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതൽ അരി ലഭിച്ചാൽ ഇവരും റേഷൻകടകളിലെത്തുമെന്നും അരിവില നിയന്ത്രിക്കാൻ ഇതും സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. ചില്ലറ റേഷൻ കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലിൽനിന്ന് 35 ആക്കണമെന്നു റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. മുൻഗണനേതര കാർഡിനുള്ള വിഹിതം വർധിപ്പിക്കുന്നതോടെ കമ്മിഷൻ കുറയുന്ന പ്രശ്‌നം പരിഹരിക്കാനാവും. റേഷൻ വ്യാപാരിസംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading