
പുത്തൂർ: കായലിൽ മീൻചത്തു പൊന്തിയതുമായി ബന്ധപ്പെട്ടതിന്റെ കാരണങ്ങൾ കണ്ടെത്തി ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി കെ. രാജൻ എംഎൽഎ അറിയിച്ചു. ചത്ത മീനുകളുടെ പോസ്റ്റ്‌മോർട്ടവും സ്ഥലത്തെ വെള്ളത്തിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നതിനായി സാമ്പിളുകൾ ഇതിനകം കുഫോസിലേക്ക് അയച്ചു. കുഫോസിൽ നിന്ന് ലഭ്യമാകുന്ന റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഇതിനുപുറമെ, കേരള യൂണിവേഴ്‌സിറ്റി ഫോർ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലറുമായി എംഎൽഎ നേരിട്ട് സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുഫോസിലെ ശാസ്ത്രജ്ഞർ അടങ്ങുന്ന സംഘം ഇന്ന് സംഭവ സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. സ്ഥലത്തെ ചുറ്റുമുള്ള വീടുകളിൽ രണ്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കാൻ പുത്തൂർ പഞ്ചായത്ത് സെക്രട്ടറിയെയും ആരോഗ്യവിഭാഗത്തെയും ചുമതലപ്പെടുത്തി.

Leave a Reply