
തൃശൂർ. മാള ടൗണിൽ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ. ചെറുവാളൂർ സ്വദേശി തളിയത്ത് വീട്ടിൽ ആഷിഖ് (20) ആണ് മാള പൊലീസിന്റെ പിടിയിലായത്.
ഹെൽമറ്റ് ധരിക്കാതെ അശ്രദ്ധമായി ബൈക്കോടിച്ചെത്തിയ ആഷിഖിനോട് പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആഷിഖിനെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്തത്.

Leave a Reply