കുതിരാൻ തുരങ്കത്തിന് സമീപം വാഹനാപകടം

കുതിരാൻ. ദേശീയപാത കുതിരാൻ തുരങ്കത്തിന് സമീപം കാറും ലോറിയും തമ്മിലിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചകഴിഞ്ഞ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ തുരങ്കത്തിന് കിഴക്കുഭാഗത്ത് പാലം കഴിഞ്ഞാണ് അപകടം ഉണ്ടായത്. മൂന്ന് വരിയായി പാലത്തിലൂടെ എത്തുന്ന വാഹനങ്ങൾ രണ്ടുവരിയായി കടന്നുപോകുന്ന സ്ഥലമാണിത്. ഇവിടെ വെച്ച് ലോറിയിൽ ഇടിച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ കാർ റോഡിൽ നിന്നും തെന്നിമാറുകയും ചെയ്തു. 

മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ള പ്രദേശമാണിത്. മൂന്നുവരിപാത പെട്ടെന്ന് രണ്ടുവരിയാകുന്നതാണ് അപകട കാരണം. നിരവധി പരാതികൾ ഉയർന്നുവന്നിട്ടും പ്രദേശത്ത് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading