വാണിയംപാറ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധം: പഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ്

പട്ടിക്കാട്. വാണിയംപാറ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലെന്ന പ്രചാരണം  വാസ്തവിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ്. ഓഗസ്റ്റ് 22 വരെ താൽക്കാലിക ഡോക്ടർ സേവനം നടത്തിയിരുന്നു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ സേവനം നിലവിലും ലഭ്യമാണ്. മരുന്നുകൾ ഇല്ല എന്നതും വാസ്തവ വിരുദ്ധമായ കാര്യമാണ്. മൃഗങ്ങൾക്കുള്ള കാൽസ്യം സപ്ലിമെൻ്റ് മാത്രമാണ് കുറവുള്ളത്. മരുന്ന് ആവശ്യപ്പെട്ടിട്ടുള്ള റിപ്പോർട്ട് അയച്ചിട്ടുണ്ട്. അടിയന്തരമായി അത് ലഭിക്കുന്നതാണ്.

കൃത്രിമ ബീജസങ്കലനത്തിനായി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വീടുകളിൽ ചെല്ലുന്നുണ്ട്.  പട്ടിക്കാട് മൃഗാശുപത്രിയിലെ ഡോ. ഫ്രാൻസിസ് നിലവിലെ സാഹചര്യം പഞ്ചായത്ത് അധികൃതർക്ക് വിശദീകരിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ്, വൈസ് പ്രസിഡൻ്റ് കെ പി ചാക്കോച്ചൻ,  സ്ഥിരംസമിതി അധ്യക്ഷൻ വിനോദ് തേനംപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണേന്ദു പ്രശാന്ത്, സോഫി ജിജി തുടങ്ങിയവർ സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading