
തൃശൂർ. കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് സ്വദേശി വിഷ്ണു (33), ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. നായരമ്പലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷംസാദ് (27) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
എറണാകുളത്ത് നിന്ന് കൊടുങ്ങല്ലൂരിലെത്തിയ ബസ് ഭക്ഷണം കഴിക്കാൻ നിർത്തിയ സമയത്താണ് ഡ്രൈവറെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം തടയാൻ എത്തിയ സഹപ്രവർത്തകരായ വിനീതിനും ശ്രീഹരിക്കും പരിക്കേറ്റിരുന്നു.

Leave a Reply