
തൃശ്ശൂർ. മച്ചാട് വനത്തിലെ വട്ടായി വെള്ളച്ചാട്ടത്തിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം ഉദുവടിയുള്ള മഞ്ഞക്കാട്ടുതൊടി ബാബുവിന്റേതാണ് മൃതദേഹം. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. കരാറുകാരന്റെ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു. മൃതദേഹത്തിന് സമീപം പിക്കപ്പ് വാനും കണ്ടെത്തിയിട്ടുണ്ട്. മുണ്ടൂരിൽ കരാറുകാരന്റെ നിർമാണ പ്രവൃത്തി നടക്കുന്നിടത്തു നിന്നും ബാബുവിനെ വ്യാഴാഴ്ച കാണാതായതായി പേരാമംഗലം സ്‌റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Leave a Reply