വാണിയംപാറ മൃഗാശുപത്രിയിലേയ്ക്ക് ക്ലിനിക്കൽ ജോലികൾക്കായി ഡോക്ടറെ നിയമിച്ചു

പട്ടിക്കാട്. വാണിയംപാറ മൃഗാശുപത്രിയിലെ ക്ലിനിക്കൽ ജോലികൾക്കായി പാണഞ്ചേരി എസ്എൽബിപി സർക്കിൾ വെറ്ററിനറി സർജൻ ഡോ. മനോജ് ടി തെറ്റയിലിനെ നിയമിച്ച് തൃശൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഉത്തരവിറക്കി. അതേസമയം സീനിയർ വെറ്ററിനറി സർജന്റെ ചുമതല പാണഞ്ചേരി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. പി.എ ഫ്രാൻസിസിനാണ്.

വാണിയംപാറ മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന ക്ഷീര കർഷകരുടെയും പഞ്ചായത്തംഗം സനിൽ വാണിയംപാറയുടെയും പ്രതിഷേധത്തെ തുടർന്ന് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എന്നാൽ ഇവിടെ സ്ഥിരമായി സീനിയർ വെറ്ററിനറി സർജന്റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.

വാണിയംപാറ മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന വാർത്ത വാസ്തവ വരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് ഇന്നലെ അറിയിച്ചിരുന്നു. അതേ ദിവസം തന്നെയാണ് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് കത്ത് നൽകിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading