കേരളത്തിലേക്ക് മെത്തഫിറ്റമിൻ കടത്തിയ തൃശ്ശൂർ സ്വദേശിയെ ബാംഗ്ളൂരിൽ നിന്നും പിടികൂടി

തൃശ്ശൂർ. വില്പനയ്ക്കായി 50.280 ഗ്രാം മെത്തഫിറ്റമിൻ ബാംഗ്ളൂരിൽ നിന്നും കേരളത്തിലേക്ക് കടത്തിയ തൈക്കാട്ടുശ്ശേരി സ്വദേശിയായ വാരിയത്ത് പറമ്പിൽ ജിഷ്ണു (29) എന്നയാളെയാണ് ബാംഗ്ളൂരിൽ നിന്നും തൃശൂർ സിറ്റി പോലീസ് അന്വേഷണ സംഘം പിടികൂടിയത്

തൃശൂർ കോർപ്പറേഷൻ ഗ്രൌണ്ടിനുസമീപം വില്പനയ്ക്കായുള്ള രാസലഹരിയുമായി ഒരാൾ നിൽക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ഡാൻസാഫ് ചുമതല വഹിച്ചിരുന്ന സബ് ഇൻസ്പെക്ടർ കെ.വി വിജിത്തും സംഘവും നടത്തിയ പരിശോധനയിൽ 50.280 ഗ്രാം മെത്തഫിറ്റമിൻ എന്ന രാസലഹരിയുമായി ജെയ്സൺ എന്നയാളെ പിടികൂടിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

പിന്നീട് രാസലഹരിയുടെ ഉറവിടം തേടിയുള്ള കേസിൻെറ  അന്വേഷണത്തിൽ പ്രതിയായ ജെയ്സണ് മെത്തഫിറ്റമിൻ  നൽകിയത് ബാംഗ്ളൂരിലുള്ള ജിഷ്ണുവാണെന്ന് വ്യക്തമായതിനെ തുടർന്ന് ജിഷ്ണുവിനെ പിടികൂടുന്നതിനായി അന്വേഷണ സംഘം ബാംഗ്ളൂരിലെത്തുകയും അതിവിദഗ്ധമായ അന്വേഷണത്തിനൊടുവിൽ ബാംഗ്ളൂരിലെ അത്തിപ്പല്ലു എന്ന സ്ഥലത്ത് കൂട്ടുകാരൻെറ വാടകവീട്ടിൽ താമസിച്ചിരുന്ന ജിഷ്ണുവിനെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പ്രതി ജിഷ്ണുവിന് വെസ്റ്റ് പോലീസ് സ്റ്റേഷൻ ഒല്ലൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നാലോളം കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായി. കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസിൻെറ നിർദ്ദേശത്തിലും അസിസ്റ്റൻറ് കമ്മീഷണർ ടി. ആർ രാജേഷിൻെറ നേതൃത്വത്തിലും ഉണ്ടായിരുന്ന അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ നന്ദകുമാർ, സബ് ഇൻസ്പെക്ടർ ജീസ് മാത്യു, ഡാൻസാഫ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജീവൻ, ജോമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ് സിവിൽ പോലീസ് ഓഫീസർ അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading