അമിത അളവിൽ കരിങ്കല്ല് കയറ്റി ടോറസ് ലോറികൾ; ദേശീയപാതയിൽ അപകടഭീതിയെന്ന് യാത്രക്കാർ

പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ അമിത അളവിൽ കരിങ്കല്ല് കയറ്റി ടോറസ് ലോറികൾ കടന്നുപോകുന്നത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. അനുവദിച്ച അളവിലും മുകളിലാണ് വാഹനങ്ങളിൽ ഭാരം കയറ്റിയിട്ടുള്ളത്. മുകളിലേയ്ക്ക് ഉയർന്ന് നിൽക്കുന്ന കല്ലുകൾ താഴേയ്ക്ക് വീഴാനും മറ്റുവാഹനങ്ങളിൽ പതിക്കാനും സാധ്യതയുണ്ട്. ഇത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക.

അതേസമയം ദേശീയപാതയിൽ പലയിടത്തും ചെക്കിങ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്. സംസ്ഥാനത്ത് എവിടെയെങ്കിലും ഇത്തരം അപകടങ്ങൾ ഉണ്ടായാൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നല്ലാതെ വേണ്ട ശാശ്വത നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകാറില്ല. ഇക്കാര്യത്തിൽ ദേശീയപാതയിൽ യാത്രക്കാർക്ക് വേണ്ട സുരക്ഷ ഒരുക്കാൻ ദേശീയപാത അധികൃതരും ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading