
തൃശൂർ: ജില്ലയിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി. വായുവിലൂടെ പകരുന്ന വൈറസ് രോഗമായ മുണ്ടിനീര് (മുണ്ടിവീക്കം, തൊണ്ടിവീക്കം) പ്രധാനമായും ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. വീക്കം കണ്ടുതുടങ്ങുന്നതിനു രണ്ടുദിവസം മുൻപും വീക്കമുണ്ടായ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് രോഗപകർച്ച സാധ്യത കൂടുതൽ. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളിലാണ് രോഗബാധ കൂടുതലായി കണ്ടു വരുന്നതെങ്കിലും മുതിർന്നവർക്കും രോഗം പിടിപെടാം. മുതിർന്നവരിൽ രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply