
തൃശൂർ: മുണ്ടകൻ കൃഷിക്കായി വാഴാനി ഡാമിൽനിന്നു കനാലിലൂടെയും ആവശ്യമെങ്കിൽ പുഴയിലൂടെയും 22 മുതൽ നാലു ഘട്ടങ്ങളിലായി വെള്ളം തുറന്നു വിടാൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. ഒന്നാംഘട്ടം 22 മുതൽ ഒക്ടോബർ ഒന്ന് വരെയും രണ്ടാംഘട്ടം ഒക്ടോബർ 26 മു തൽ നവംബർ നാലു വരെയും മൂന്നാം ഘട്ടം നവംബർ 26 മുതൽ ഡിസംബർ അഞ്ചു വരെയും, അവസാനഘട്ടം ഡിസംബർ 21 മുതൽ 31 വരെയുമാണ് ജലവിതരണം നടത്തുന്നത്. വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യത്തിൽ വടക്കാഞ്ചേരി, കേച്ചേരി, മുക്കോല പുഴകളിലും ഇറിഗേഷൻ കനാലുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Leave a Reply